പൂമുഖം

⦿ സായാഹ്ന എന്താണു്? ⦿ സായാഹ്നയിൽ ആരാണു്? ⦿ സായാഹ്ന ഫോൺ പിഡിഎഫുകൾ ⦿ സായാഹ്ന ഗ്രന്ഥശേഖരം ⦿ സായാഹ്ന വിക്കി ⦿ ഡിജിറ്റൽ ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യുക ⦿ സുഹൃത്തുക്കൾക്കു സമ്മാനം രജിസ്റ്റർ ചെയ്യുക ⦿ എഴുത്തുകാരോടു് സച്ചിദാനന്ദൻ ⦿
സായാഹ്ന കഴിഞ്ഞ ഏപ്രിൽ മുതൽ ദിവസവും ചെറിയ വായനക്കുള്ള വിഭവം ഏകദേശം പതിനായിരത്തോളം പതിവു വായനക്കാർക്ക് എത്തിക്കുന്നു. ഫോർവേഡ് ചെയ്തും മറ്റും മറ്റു ധാരാളം പേരിലേക്കും ഇവ എത്തുന്നുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞു. ഗ്രന്ഥകർത്താക്കളുടെ നിസ്വാർത്ഥമായ സഹകരണം കൊണ്ടു മാത്രമാണ് ഈ ദൗത്യം ഇതുവരെ വിജയകരമായി തുടരാനായതു്.

പ്രതീക്ഷയ്ക്കപ്പുറം ഈ സംരംഭത്തിനു ലഭിച്ച സ്വീകാര്യത ഗ്രന്ഥകർത്താക്കൾക്ക് സാമ്പത്തിക നേട്ടം കൂടിയുണ്ടാകാവുന്ന ഒരു വിതരണ മാതൃകയ്ക്കു രൂപം കൊടുക്കാൻ സായാഹ്നയെ പ്രേരിപ്പിച്ചു. ഗ്രന്ഥകർത്താക്കൾക്കു ശക്തി പകരുക (empowering the author) എന്നതു തന്നെയാണ് ഈ പുതിയ പദ്ധതിയുടെ മുദ്രാവാക്യം. ഇതിനായി രൂപീകരിച്ച റിവർ വാലി പ്രസ് എന്ന സംരംഭം മലയാള ഡിജിറ്റൽ പ്രസാധന രംഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പരിശ്രമങ്ങൾക്കു തുടക്കമിടുകയാണ്.

ഡിജിറ്റൽ റെന്റൽ എന്നു വിളിക്കാവുന്ന ഈ പദ്ധതിയിൽ പ്രമുഖ എഴുത്തുകാരുടെ 40 പുസ്തകങ്ങൾ ഒരു വർഷത്തിൽ വായനക്കാർക്കു ലഭ്യമാക്കുന്നു. ആറു് മാസത്തിലൊരിക്കൽ ഇരുപതു പുസ്തകങ്ങൾ വീതം രണ്ടു ഘട്ടമായിട്ടാണു് പ്രസിദ്ധീകരിക്കുക.

വാർഷിക വരിസംഖ്യ ആറു് മാസത്തേയ്ക്കു് 100ക + 19ക (നികുതി) ആണു്. ഇന്ത്യയ്ക്കു പുറത്തു് പ്രതിവർഷം 10 അമേരിക്കൻ ഡോളർ ആണ്. (രാജ്യം തിരിച്ചുള്ള വരിസംഖ്യ ഇവിടെ.) ഇതിൽ ചെലവു കഴിച്ചുള്ള തുകയുടെ 50% എഴുത്തുകാർക്കു ലഭിക്കുന്നു. തങ്ങൾക്ക് സ്വതന്ത്രമായി പ്രവേശിക്കാവുന്ന ഒരു സോഫ്റ്റ് വെയറിലൂടെ ഇതിന്റെ ക്രയവിക്രയങ്ങൾ ഗ്രന്ഥകർത്താക്കൾക്ക് അപ്പപ്പോൾതന്നെ അറിയാനുള്ള സൗകര്യവും ഉണ്ട്. പ്രസാധനരംഗം സുതാര്യമാക്കുക എന്നതാണു ലക്ഷ്യം.

2021 ഫെബ്രുവരി–മാർച്ച് മാസത്തിൽ പദ്ധതി ആരംഭിക്കാനാവുമെന്നാണു് കരുതുന്നതു്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണു്: ലോകത്തെമ്പാടുമുള്ള മലയാളി വായനക്കാർക്കു് മുൻനിര എഴുത്തുകാരുടെ പുസ്തകങ്ങൾ ചുരുങ്ങിയ ചെലവിൽ അപ്പപ്പോൾ ലഭ്യമാക്കുക വഴി വായനാശീലം പരിപോഷിപ്പിക്കുക, ഭാഷാസാങ്കേതികതയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ചയെ ഉപയോഗപ്പെടുത്തുക, ആഗോളാടിസ്ഥാനത്തിൽ തന്നെ മലയാളഭാഷാ വായനക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മക്കു് രൂപം നൽകുക.

താങ്കൾക്ക് ഈ പദ്ധതിയിൽ താല്പര്യം തോന്നുന്നുവെങ്കിൽ ഇവിടെ രജിസ്റ്റർ ചെയ്യുക.

കുടുംബാംഗങ്ങൾക്കു്/സുഹൃത്തുക്കൾക്കു് സമ്മാനം രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്യുമ്പോൾ പണം മുടക്കേണ്ടതില്ല, കാർഡ് വിവരങ്ങൾ നല്കേണ്ടതില്ല.