ഇവിടെ രജിസ്റ്റർ ചെയ്യുക!
വരിസംഖ്യാ നിരക്കുകൾ

ഡിജിറ്റൽ ലൈബ്രറിയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ ഇവിടെ പേർ രജിസ്റ്റർ ചെയ്യുക. ഇപ്പോൾ പണം അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. വരിസംഖ്യാനിരക്കുകൾ വിവിധ രാജ്യങ്ങൾക്കു വിവിധതരത്തിലാണു്.

രാജ്യം കറൻസി വരിസംഖ്യ
ഇന്ത്യ രൂപ 238
(119 വീതം ആറു മാസത്തിലൊരിക്കൽ)
യുഎസ്, കാനഡ യുഎസ് ഡോളർ  10
യൂറോപ് യൂറോ  10
മറ്റു വികസിത രാഷ്ട്രങ്ങൾ യുഎസ് ഡോളർ  10
ഖത്തർ റിയാൽ  20
യുഎഇ ദിർഹം  20
സൗദി അറേബ്യ റിയാൽ  20
കുവൈറ്റ് ദിനാർ   2
ഒമാൻ ദിനാർ   2
ബഹ്റിൻ ദിനാർ   2
മലേഷ്യ റിങ്ങിറ്റ്  25

വായനക്കാർക്കു എന്തുകിട്ടും?

 1. ആറു മാസത്തിലൊരിക്കൽ മുൻനിര എഴുത്തുകാരുടെ ഇരുപതു് പുസ്തകങ്ങൾ വീതം ലഭ്യമായിരിക്കും.

 2. പുസ്തകങ്ങൾ നോവൽ, ചെറുകഥ, നാടകം, കവിത, ലേഖനം, നിരൂപണം, വൈജ്ഞാനികം, ഗ്രാഫിൿ നോവൽ, ആത്മകഥ, എന്നു തുടങ്ങി എല്ലാവിഭാഗങ്ങളിൽ നിന്നു് ഒരു വായനാസമിതി തെരഞ്ഞെടുത്തവയാണു്.

 3. വിവിധയിനം സ്മാർട്ടുഫോണുകളിൽ വായിക്കുവാൻ പാകത്തിനു ഉള്ളടക്കം ലഭ്യമായിരിക്കും.

 4. ഉള്ളടക്കം ഒരു കൊല്ലക്കാലം ലഭ്യമായിരിക്കും.

 5. രണ്ടാം ഘട്ടം മുതൽ ഒരോ പുസ്തകമായിട്ടു് വാങ്ങുവാനും റെന്റലിനും ലഭ്യമായിരിക്കും.

 6. സായാഹ്ന പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും (അറുന്നൂറോളം) സൗജന്യമായി എപ്പോഴും ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കു് ഈ താൾ സന്ദർശിക്കുക.

രജിസ്ട്രേഷൻ എങ്ങനെ ചെയ്യാം?

 1. ഈ ലിങ്കിൽ അമർത്തിയാൽ രജിസ്റ്റ്രേഷൻ ഫോമിലെത്താം. ഇതൊരു ഗൂഗിൾ ഫോമാണു്, സമ്പർക്കവിവരങ്ങൾ നല്കിയിട്ടു് “സബ്മിറ്റ്” ബട്ടണിൽ അമർത്തുക. അത്രയേ വേണ്ടൂ.

 2. ഈ ലിങ്കിൽ അമർത്തിയാൽ സുഹൃത്തുക്കൾക്കു്/കുടുംബാംഗങ്ങൾക്കു് സമ്മാനം രജിസ്റ്റർ ചെയ്യാനുള്ള ഫോമിലെത്താം.

മറ്റു വിവരങ്ങൾ

 1. ഈ പദ്ധതിയ്ക്കു ഒരു സാമൂഹ്യാംശമുണ്ടു്. എഴുത്തുകാർ ഇന്നു് പ്രസാധകരുടെ തടവുകാരാണു്. അതുമൂലം പരോക്ഷമായി വായനക്കാരും ചൂഷണം ചെയ്യപ്പെടുന്നു. എഴുത്തുകാർക്കു് പത്തോ പതിനഞ്ചോ ശതമാനം പ്രതിഫലം കിട്ടുമ്പോൾ പുസ്തകം വില്കുന്നവർ മുപ്പതു മുതൽ അമ്പതു് ശതമാനം വരെ ലാഭമുണ്ടാക്കുന്നു.

 2. സാങ്കേതികവളർച്ച പ്രസാധനത്തിൽ ഗുണകരമായ രീതിയിൽ പ്രയോഗിക്കപ്പെട്ടിട്ടില്ല. വിവിധ വായനോപകരണങ്ങളിൽ മുദ്രണമികവോടെ ഉള്ളടക്കം ലഭ്യമാക്കുന്നതിൽ പ്രസാധകർ പരാജയപ്പെടുന്നു.

 3. അതുമൂലം വായനക്കാർക്കു് നല്ല ഉള്ളടക്കം നല്ല രീതിയിൽ ചെറിയ വിലയ്ക്കു കിട്ടുന്നില്ല.

 4. ഈ ഘടകങ്ങളെയാണു് റിവർ വാലി ഡിജിറ്റൽ ഗ്രന്ഥശാല അഭിസംബോധന ചെയ്യുന്നതു്.

 5. ഓരോ ഉപയോക്താവും ഇവിടെ ചേരുമ്പോൾ മുകളിൽ പറഞ്ഞ ഡിജിറ്റൽ വിപ്ലവത്തിൽ ഭാഗഭാക്കാവുകയാണു്.

 6. ചെറുതുകയാണു് മുടക്കുന്നതെങ്കിലും എഴുത്തുകാർക്കു് മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുന്നു. അതുമൂലം മെച്ചപ്പെട്ട കൂടുതൽ കൃതികൾ വായനക്കാർക്കു് കിട്ടിത്തുടങ്ങുന്നു.

 7. ഇതിൽ പങ്കെടുത്തു് വിജയിപ്പിക്കുക.