എഴുത്തുകാരോടു് സച്ചിദാനന്ദൻ

⦿ സായാഹ്നയെക്കുറിച്ചു അറിയുക ⦿ Who’s who ⦿ സായാഹ്ന ഫോൺ പിഡിഎഫുകൾ ⦿ സായാഹ്ന ഗ്രന്ഥശേഖരം ⦿ സായാഹ്ന വിക്കി ⦿ ഡിജിറ്റൽ ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യുക. ⦿ സുഹൃത്തുക്കൾക്കു സമ്മാനം രജിസ്റ്റർ ചെയ്യുക ⦿
എഴുത്തുകാരേ, നിങ്ങൾ പ്രസാധകരിൽ നിന്നു് സ്വതന്ത്രരാണോ?—സ്വാതന്ത്ര്യത്തെക്കുറിച്ച് ഉച്ചത്തിൽ സംസാരിച്ച എഴുത്തുകാരോടു് ലെനിൻ ചോദിച്ച ചോദ്യത്തിന്റെ മാറ്റൊലികൾ നിലച്ചിട്ടില്ല. എന്നാൽ ഇന്നു് എഴുത്തുകാർ അതിനു മറുപടി പറയാനൊരുങ്ങുകയാണു്, അതെ. എഴുത്തുകാരുടെ സ്വാതന്ത്ര്യം ആവിഷ്കാരസ്വാതന്ത്ര്യം മാത്രമല്ല, സംവേദനത്തിനും പ്രസാധനത്തിനുമുള്ള സ്വാതന്ത്ര്യം കൂടിയാണു്. ചൂഷണാധിഷ്ഠിതമായ പ്രസാധന സമ്പ്രദായം ആ സ്വാതന്ത്ര്യത്തിനു് പരിധി നിർണ്ണയിക്കുന്നു. ഈ തിരിച്ചറിവാണു് സായാഹ്നയെ ഡിജിറ്റൽ പ്രസാധന രംഗത്തു പ്രവേശിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു വായനാസമിതി തിരഞ്ഞെടുക്കുന്ന കൃതികൾ ഇ-പതിപ്പുകളായി വായനക്കാരിലെത്തിക്കാൻ സായാഹ്ന ഒരുങ്ങുകയാണു്—ആ കൃതികൾ അച്ചടിച്ചു പ്രസിദ്ധീകരിക്കാൻ എഴുത്തുകാർക്കുള്ള സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടു തന്നെ. എഴുത്തുകാർക്കു് ന്യായമായ പ്രതിഫലം സായാഹ്ന നൽകുന്നു, ഒപ്പം ഈ കൃതികൾക്കു ലഭിക്കുന്ന സ്വീകാര്യത പ്രസാധകരെ ആകർഷിക്കുകയും ചെയ്യുന്നു എന്നു് ഞങ്ങളുടെ അനുഭവം പറയുന്നു. മലയാളത്തിന്റെ തനിമ തുളുമ്പുന്ന അക്ഷരവടിവിൽ തങ്ങൾക്കു് പകർപ്പവകാശമുള്ള സ്വന്തം കൃതികളും കരാർ കാലാവധി കഴിഞ്ഞ കൃതികളുടെ പുതിയ പതിപ്പുകളും ഇ-എഡിഷനുകളായി പ്രകാശിപ്പിക്കാൻ സായാഹ്നയെ സഹായിക്കുക. പുതിയ കൂട്ടായ്മ, പുതിയ സ്വാതന്ത്ര്യം.

— കെ. സച്ചിദാനന്ദൻ